---
title: "മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞ് നടന്നവർ ഇന്ന് മൊഹബത്തുമായി പിന്നാലെ കൂടിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്"
english_title: "Muslim League Koothparam General Secretary PK Shahul Hameed said that those who said that Muslim League is a communal party are now following Mohabat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160916/Muslim League Koothparam General Secretary PK Shahul Hameed said that those who said that Muslim League is a communal party are now following Mohabat"
published_at: "2023-11-09T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d00a2c451c_IMG-20231109-WA0132.jpg"
keywords: []
---

# മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞ് നടന്നവർ ഇന്ന് മൊഹബത്തുമായി പിന്നാലെ കൂടിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്

> **Lead Summary:** മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞ് നടന്നവർ ഇന്ന് മൊഹബത്തുമായി പിന്നാലെ കൂടിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്

## Article Content

മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞ് നടന്നവർ ഇന്ന് മൊഹബത്തുമായി പിന്നാലെ കൂടിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്

മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും, ഭീകര പാർട്ടി യാണെന്നും പറഞ്ഞിരുന്ന സി പി എം ഇപ്പോൾ മൊഹബത്തുമായി പിന്നാലെ നടക്കുകയാണെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്.

വൈദ്യുതി ചാർജ് വർധനവിനെതിരെ പാനൂർ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബിക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെ പോരുന്നോ എന്ന അന്വേഷണത്തിനായി വരുന്ന സി പി എം നേതാക്കളെ കൊണ്ട് മുസ്ലിം ലീഗ് നേതാക്കൻമാർക്കിപ്പോൾ പുറത്ത് പോകാൻ പറ്റാത്ത സ്ഥിതിയാണ്. ലീഗ് വർഗീയ പാർട്ടിയാണെന്നും, ഭീകര പാർട്ടി യാണെന്നും പറഞ്ഞു നടന്നവരാണിപ്പോൾ മുസ്ലീം ലീഗുമായി സഖ്യത്തിന് വരുന്നത്.

ഒരഞ്ചു കൊല്ലം കൂടി ഭരിക്കാനായാണ് മുൻപത്തെ നിലപാടുകൾ സി പി എം മാറ്റുന്നതെന്നും, എന്നാൽ ഇതൊന്നും ലീഗ് മറക്കില്ലെന്നും ഷാഹുൽ ഹമീദ് പറഞ്ഞു. എ.കെ മുഹമ്മദ് ചെണ്ടയാട് അധ്യക്ഷത വഹിച്ചു. നാനാറത്ത് അലി, പി.കെ ഇബ്രാഹിം ഹാജി, ബാങ്കിൽ ഹനീഫ, സി. മുജീബ് പൂക്കോം, കെ.പി അസീസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160916/Muslim League Koothparam General Secretary PK Shahul Hameed said that those who said that Muslim League is a communal party are now following Mohabat)